HIGHLIGHTS : Parappanangadi Municipality Kudumbashree CDS CDS General Assembly
പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സിഡിഎസ് പൊതുസഭ നടത്തി. നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. 45 ഡിവിഷനുകളില്‍ നിന്നായി 495 എഡിഎസ് ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു.2023-24 വര്‍ഷത്തെ വാര്‍ഷിക കണക്ക് അവതരണം, പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മികവിന്റെ കേന്ദ്രമാക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട പരപ്പനങ്ങാടി സി ഡി എസില്‍ 45 വാര്‍ഡിലും കണ്ടെത്തിയിട്ടുള്ള എഡിഎസ് ഓഫീസുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ഹമീദ് നിര്‍വഹിച്ചു. കേരളത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സിഡിഎസ് ആണ് പരപ്പനങ്ങാടി സി ഡി എസ്.
അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സംരംഭം തുടങ്ങുന്നതിന് ഉജ്ജീവനം പദ്ധതി പ്രകാരം നല്‍കുന്ന ഫണ്ടിന്റെ ഉദ്ഘാടനം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സുരേഷ് കുമാര്‍ നിര്‍വഹിച്ചു.
സി ഡി എസ് നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്ന കൈത്താങ്ങ് പദ്ധതിയുടെ ധനസഹായ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
സ്‌നേഹനിധി പദ്ധതിയുടെ ധനസഹായ വിതരണ ഉദ്ഘാടനം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി പി സുഹറാബി നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു, കൗണ്‍സിലര്‍മാര്‍, CDS വൈസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത്, കണ്‍വീനര്‍മാര്‍, സിഡിഎസ് മെമ്പര്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍, അക്കൗണ്ടന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു