വനിത ഡോക്ടറെ രോഗി ആക്രമിച്ചു

തലശേരി: ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ മര്‍ദ്ദിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അപകടത്തില്‍പ്പെട്ട് ചികിത്സയ്ക്ക് എത്തിയ പാറപ്രം സ്വദേശി മഹേഷ് ആണ് ഡോക്ടറെ ആക്രമിച്ചത്.

മുഖത്ത് രക്തം വാര്‍ന്ന നിലയിലാണ് ഈയാള്‍ ആശുപത്രിയില്‍ എത്തിയത്. പരിശോധനനയില്‍ പരിക്ക് ഗുരുതരമല്ലെന്ന് മനസിലാക്കി. എന്നാല്‍ നെഞ്ചില്‍ വേദനയുണ്ടെന്ന് ഇയാള്‍ പറഞ്ഞതിനെ തുടര്‍ന്ന് പരിശോധിക്കുന്നതിനിടെ ഇയാള്‍ ഡോ. അമൃത രാജിനെ കൈവീശി അടിക്കുകയായിരുന്നു. തുടര്‍ന്ന് വളരെ മോശമായ ഭാഷയില്‍ തെറിവിളിക്കുകയും ചെയ്തു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ നീ ആരെവേണമെങ്കിലും വിളിച്ചോയെന്ന് പറയുകയുമായിരുന്നു.

സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top