ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശകതിപ്രാപിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 15 ന് ബിപോര്‍ജോയ് കരതൊടും.
നിലവില്‍ ബിപോര്‍ജോയ് പോര്‍ബന്ധറില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 170 കിലോമീറ്ററാണ് വേഗത.
ബിപോര്‍ജോയിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിപോര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




