കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 44,320 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5540 രൂപയായി.
കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവില ഗ്രാമിന് 5,550 രൂപയും പവന് 44,400 രൂപയുമായാണ് വ്യാപാരം നടന്നത്. മെയ് മാസത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായ സ്വര്‍ണത്തിന് ജൂണ്‍മാസത്തില്‍ ഇടിയുന്ന പ്രവണതയാണ് കാണിക്കുന്നത്.
ഈ മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂണ്‍ 2 നായിരുന്നു. 44,800 രൂപയായിരുന്നു അന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




