1980 കാലഘട്ടത്തില്‍ മലയാള സിനിമയില്‍ സജീവമായ നടികള്‍ ഒന്നിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മലയാളത്തിലെ എവര്‍ഗ്രീന്‍ നായികമാരായ മേനക, അംബിക, കാര്‍ത്തിക, മഞ്ജു പിള്ള, ശ്രീലക്ഷ്മി, വിന്ദുജ, സോന നായര്‍, ചിപ്പി, ജലജ എന്നിവരാണ് ചിത്രത്തില്‍. അതിവേഗമാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായത്. സിനിമ – സീരിയല്‍ മേഖലകളിലൂടെ ഇവരില്‍ പലരും ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. മേനകയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്.
”ലൗലീസ് സംഘത്തോടൊപ്പം ഹൊറൈസോണില്‍ വച്ച് നല്ലൊരു ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നല്ല ഓര്‍മകളും സന്തോഷവും പങ്കിട്ടു. വീണ്ടും കാണാം ലൗലീസ്, ‘ എന്നാണ് മേനക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സുഹാസിനി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും വൈറലായിരുന്നു സുമലതയുടെ മകന്റെ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു താരങ്ങള്‍. ലിസി, രാധിക, മേനക, നാദിയ മെയ്തു എന്നിവരാണ് ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




