ഓടുന്ന ബസില്‍ നിന്നും റോഡിലേക്ക് വീണ യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട് : ഓടുന്ന ബസിന്റെ തുറന്നു കിടന്ന വാതിലിലൂടെ റോഡരികിലേക്ക് തെറിച്ച് വീണ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദന്‍ തെറിച്ചുവീണത്.

ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്തെ തുറന്നു കിടന്ന ഓട്ടോമാറ്റിക് ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top