Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭ കാര്യാലയം താഴെ നിലയിൽ നവീകരിച്ച കെട്ടിടം പ്രവർത്തനമാരംഭിച്ചു

HIGHLIGHTS : The Parappanangady Municipal Corporation office has started functioning in the renovated building on the ground floor

പരപ്പനങ്ങാടി: നഗരസഭാ കാര്യാലയ കെട്ടിടം നവീകരിച്ച് താഴെ നിലയിൽ പ്രവർത്തനമാരംഭിച്ചു. കെട്ടിടം  കെ.പി. മജീദ് എം.എൽ. ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഉസ്മാൻ അധ്യക്ഷനായി. നഗരസഭയിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മികവുറ്റതുമാക്കുന്നതിനും വിപുലമായസൗകര്യങ്ങളോടെയാണ് ഓഫിസ് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് ഓഫിസ്, ഹെൽപ് ഡസ്ക് എന്നിവ അടക്കമുള്ളസൗകര്യങ്ങളോടെയാണ് പൊതുജന സേവനകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം റവന്യൂ, ആരോഗ്യവിഭാഗം, ജനന മരണ, വിവാഹ രജിസ്ട്രേഷൻ, ക്ഷേമപെൻഷനുകൾ എന്നീ വകുപ്പുകളും താഴെ നിലയിലേക്ക്മാറ്റിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷി / സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാമ്പ്, വെയ്റ്റിങ് ഏരിയ, വിശ്രമമുറി, കുടിവെള്ളം, ടി.വി എന്നിവയും ഒരുക്കിയിട്ടുണ്ട്

ചടങ്ങിൽ ഹരിത കർമ സേന വാഹനത്തിന്റെ താക്കോൽ ദാനം എം.എൽ.എയും വിവിധ പ്രൊജക്ടുകളുടെനിർവഹണോദ്ഘാടനം മുൻ മന്ത്രി പി.കെ അബ്ദുറബ്ബും കുടുംബശ്രീ റിവോൾവിങ് ഫണ്ടുദ്ഘാടനംജോ.ഡയറക്ടർ പ്രീതി മേനോനും നിർവഹിച്ചു. നഗരസഭ സെക്രട്ടറി ബൈജു പുത്തലതൊടി റിപ്പോർട്ട് വായിച്ചു.

sameeksha-malabarinews

 വൈസ് ചെയർപേഴ്‌സൺ കെ ഷഹർബാനു, അസിസ്റ്റന്റ് എഞ്ചിനീയർ രാജപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റിഅധ്യക്ഷന്മാരായ സീനത്ത് ആലിബാപ്പു, പി.വി മുസ്തഫ, കെ.പി മുഹ്സിന, പി.പി ഷാഹുൽഹമീദ്, സിനിസാർ അഹമ്മദ്, കൗൺസിലർമാരായ ടി കാർത്തികേയൻ, സുമിറാണി, ബേബി അച്യുതൻ, ആസൂത്രണസമിതി അംഗങ്ങളായ അലി തെക്കേപ്പാട്ട്, സനൽ നടുവത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് കുട്ടിക്കമ്മു നഹ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സയ്യിദ് പി.എസ്.എച്ച് തങ്ങൾ, വി.പി ഖാദർ, പാലക്കണ്ടി വേലായുധൻ, സി.പി സക്കരിയ, വ്യാപാരി പ്രതിനിധികളായ അഷ്‌റഫ് കുഞ്ഞാവാസ്, അഷ്‌റഫ് ഷിഫ പ്രസംഗിച്ചു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!