ബാലോത്സവം സംഘാടക സമിതി രൂപീകരിച്ചു

തിരൂരങ്ങാടി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ബാലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ വൊണ് യോഗം ഉദ്ഘാടനം ചെയ്തത്. ജനുവരി 23 ന് പരപ്പനങ്ങാടി ടൗണ്‍ സ്‌ക്കൂളില്‍ വെച്ചാണ് ബാലോത്സവം സംഘടിപ്പിക്കുക.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.പി.സോമനാഥന്‍ സ്വാഗതം പറഞ്ഞു.വൈസ്.ചെയര്‍മാന്‍ ഷഹര്‍ബാനു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സീനത്ത് അലി ബാപ്പു, കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍, ബേബി അച്യുതന്‍ എന്നിവരെ കൂടാതെ ടി.കെ അരവിന്ദന്‍, ശബ്‌നം മുരളി, പി.കെ ബാലന്‍ മാസ്റ്റര്‍, കെ.ദാസന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സനില്‍ നടുവത്ത് നന്ദി പറഞ്ഞു.

എ. ഉസ്മാന്‍ ചെയര്‍മാനും കെ.പി.സോമനാഥന്‍ ജനറല്‍കണ്‍ കണ്‍വീനറുമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top