പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂളായ നെടുവ ഹൈസ്‌കൂളിന് ഇത്തവണ നൂറുമേനി വിജയം. ഈ വര്‍ഷം ഇവിടെ നിന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതി 88 കുട്ടികളും വിജയിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഇതില്‍ 15 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
2016 ലാണ് യുപി സ്‌കൂളായിരുന്ന ഈ സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്തത്. കഴിഞ്ഞവര്‍ഷമാണ് അഞ്ച് കോടിയോളം രൂപ ചിലവഴിച്ച് ഈ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഹൈടക്ക് ആക്കുകയും ചെയ്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




