ഏകദിന ശുചീകരണ യജ്ഞം നിയോജകമണ്ഡലം എംഎല്‍എ കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു

HIGHLIGHTS : The one-day cleanliness drive was inaugurated by the constituency MLA K.P.A. Majeed.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചിത്വ സാഗരം സുന്ദര തീരം പരിപാടിയുടെ ഭാഗമായി പരപ്പനങ്ങാടി തീരപ്രദേശത്ത് നടത്തിയ ഏകദിന ശുചീകരണ യജ്ഞം നിയോജകമണ്ഡലം എംഎല്‍എ കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു, നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

sameeksha

പരപ്പനങ്ങാടി കെട്ടുങ്ങല്‍ മുതല്‍ ആലുങ്ങല്‍ ബീച്ച് വരെയുള്ള പരപ്പനങ്ങാടിയുടെ തീരത്താണ് ശുചീകരണം നടത്തിയത്.
ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി സാഹിദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ സുഹറ ടീച്ചര്‍ മുഹ്‌സിന, കൗണ്‍സിലര്‍മാരായ റസാഖ് തലക്കലകത്ത്, കോയ അജ്യേരകത്ത്, ഫൗസിയാബി കോടാലി, ജുബൈരിയ, ദീപ എന്നിവര്‍ സംബന്ധിച്ചു.

ഉമ്മര്‍ ഒട്ടുമ്മല്‍, കുഞ്ഞിമരക്കാര്‍, റസാഖ് ചേക്കാലി എന്നിവര്‍ സംസാരിച്ചു.
നഗരസഭ ശുചീകരണ ജീവനക്കാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍,
തീരമൈത്രി വനിതകള്‍, പരപ്പനങ്ങാടി യൂണിറ്റി വളണ്ടിയേഴ്‌സിന്റെ കീഴിലുള്ള സന്നദ്ധ സേവന അംഗങ്ങളും യജ്ഞത്തില്‍ പങ്കാളികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!