അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited.

malabarinews

കേരള  സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി – മെറ്റ്) യുടെ കീഴിലുള്ള സിമെറ്റ് നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (ഉദുമതാനൂർമലമ്പുഴധർമടം), സീനിയർ ലക്ചറർ (ഉദുമമലമ്പുഴപള്ളുരുത്തി), ലക്ചറർ /ട്യൂട്ടർ (താനൂർപള്ളുരുത്തിധർമടംതളിപ്പറമ്പ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ഒരു  വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.

sameeksha

യോഗ്യത: അസിസ്റ്റന്റ് പ്രൊഫസർ – എം.എസ്.സി നഴ്സിംഗ് ബിരുദംഎം.എസ്.സി നഴ്സിംഗിന് ശേഷം മൂന്ന് വർഷത്തെ അധ്യാപനപരിചയം. സീനിയർ ലക്ചറർ: എം.എസ്.സി നഴ്സിംഗ് ബിരുദംരണ്ട്  വർഷത്തെ അധ്യാപനപരിചയം.  ലക്ചറർ /ട്യൂട്ടർ – എം.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ബി.എസ്.സി / പോസ്റ്റ് ബേസിക്  നഴ്സിംഗും  ഒരു  വർഷത്തെ പ്രവർത്തിപരിചയവും. പരമാവധി പ്രായം: 50 വയസ് (എസ്.സി/എസ്.ടിഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്)

അപേക്ഷ ഫീസ്: ജനറൽ വിഭാഗത്തിന് 250 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്‌സൈറ്റിലുള്ള (www.simet.in) SB Collect/Challan മുഖേന അടക്കാവുന്നതാണ്. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു ബയോഡേറ്റവയസ് തെളിയിക്കുന്ന സിർട്ടിഫിക്കറ്റ്ബി.എസ്.സി നഴ്സിംഗ്/ എം.എസ്.സി നഴ്സിംഗ്/ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃർത്തിപരിചയ സർട്ടിഫിക്കറ്റുകൾസാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻസംവരണാനുകൂല്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ്നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർസിമെറ്റ് പാറ്റൂർവഞ്ചിയൂർ പി.ഒതിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഏപ്രിൽ 25 നകം സമർപ്പിക്കണം

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!