Section

malabari-logo-mobile

തൊഴിലുറപ്പ് പദ്ധതി-ടെലഫോണില്‍ അറിയിക്കുന്ന പരാതികളും ഓംബുഡ്‌സ്മാന്‍ പരിഗണിക്കും

HIGHLIGHTS : The Ombudsman will also consider telephone complaints made under the Employment Guarantee Scheme

മലപ്പുറം:തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം ആറ് മാസക്കാലം പിന്നിട്ടപ്പോള്‍ പരിഹരിച്ചത് നൂറോളം പരാതികള്‍.പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നടന്ന ക്രമക്കേടുകളും   സാമ്പത്തിക തിരിമറികളും തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതും അനുവാദമില്ലാത്ത പ്രവൃത്തികള്‍ ഏറ്റെടുത്തതും തൊഴിലുറപ്പ്  തൊഴിലാളികള്‍ മാത്രം ചെയ്യേണ്ട പ്രവൃത്തികള്‍ കരാറുകാര്‍ മുഖേന  ചെയ്യിച്ചതും, തൊഴിലും കൂലിയും നിഷേധിച്ചതും സംബന്ധിച്ച പരാതികളായിരുന്നു ഏറെയും.

ആദിവാസി തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി ലഭിക്കാതിരുന്ന കൂലി ഓംബുഡ്സ്മാന്റെ ഇടപെടലിലൂടെ ലഭ്യമാക്കാനായതും നേട്ടമായി. നേരിട്ട് പരാതിപ്പെടാന്‍ ബുദ്ധിമുട്ടുള്ളവര്‍ തങ്ങളുടെ പരാതികള്‍ ടെലഫോണ്‍ വഴിയോ  ഇ-മെയില്‍ വഴിയോ അറിയിച്ചാലും ഓംബുഡ്സ്മാന്‍ പരിഗണിക്കും.

sameeksha-malabarinews

പരാതിപ്പെടേണ്ട ടെലഫോണ്‍ നമ്പറുകള്‍ 9447529955, 9946672751 എന്നിവയാണ്. ombudsmanmlp@gmail.com എന്ന ഇ-മെയില്‍ മേല്‍വിലാസത്തിലും ഓംബുഡ്സ്മാന്‍, തൊഴിലുറപ്പ് പദ്ധതി, ഡി.എസ്.എം.എസ് ബില്‍ഡിങ് , കുന്നുമ്മല്‍, മലപ്പുറം എന്ന വിലാസത്തില്‍ തപാലിലും പരാതികള്‍ അറിയിക്കാം. പദ്ധതിയില്‍ നടക്കുന്ന ധന ദുര്‍വിനിയോഗം, സാമ്പത്തിക ക്രമക്കേട്, അഴിമതി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച പരാതികളും ഓംബുഡ്സ്മാന്‍ പരിഗണിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!