malabarinews

Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പരീക്ഷാഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം

HIGHLIGHTS : calicut university

sameeksha-malabarinews
അവധിക്കാല പരിശീലനം നേടിയവര്‍ക്ക് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയുടെ അവധിക്കാല കായികപരിശീലന ക്യാമ്പില്‍ പങ്കെടുത്തത് 487 പേര്‍. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും ജഴ്സിയുടെയും വിതരണം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. നീന്തല്‍ പരിശീലനത്തില്‍ മാത്രം 307 പേര്‍ പങ്കെടുത്തു. അത്ലറ്റിക്സ്, ഹാന്‍ഡ്ബോള്‍, വോളിബോള്‍, ഫുട്ബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍ എന്നിവയിലും കോച്ചിങ് നല്‍കി. അടുത്ത വര്‍ഷം ഇതില്‍ക്കൂടുതല്‍ പേര്‍ക്ക് പരിശീലന സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് സര്‍വകലാശാല. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ഹുസൈന്‍, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, അസി. രജിസ്ട്രാര്‍ അന്‍സാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരീക്ഷാഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം

ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷാ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ജൂണ്‍ 6 മുതല്‍ ജൂണ്‍ 30 വരെ അത്യാവശ്യങ്ങള്‍ക്കൊഴികെ പരീക്ഷാ ഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിദ്യാര്‍ത്ഥികള്‍ അന്വേഷണങ്ങള്‍ക്ക് സുവേഗയോ മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങളോ ഉപയോഗപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ഹാള്‍ടിക്കറ്റ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും അത്യാവശ്യം ബോധ്യപ്പെടുത്തുന്ന രേഖകളും ഹാജരാക്കുന്നവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും.      പി.ആര്‍. 739/2022

കോച്ച് നിയമനം – അഭിമുഖം മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ കോച്ചുമാരുടെ കരാര്‍ നിയമനം നടത്തുന്നതിനായി 6-ന് നടത്താന്‍ നിശ്ചയിച്ച വാക്ക് ഇന്‍ ഇന്റര്‍വ്യു മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.      പി.ആര്‍. 740/2022

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2017 പ്രവേശനം നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 6 മുതല്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 21-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. 2012, 2013, 2014 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷക്കും 2015, 2016 പ്രവേശനം ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ പരീക്ഷക്കും 6 മുതല്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ജൂലൈ 6-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നതിനായുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 8-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോരഗാര്‍ത്ഥികള്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0494 2407361

ഹാള്‍ടിക്കറ്റ്

ജൂണ്‍ 7-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടി മീഡിയ (എസ്.ഡി.ഇ.) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ മാറ്റി

ഒന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ജൂണ്‍ 17, 20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച, യഥാക്രമം ബയോ ഫിസിക്‌സ്, മെഡിക്കല്‍ മൈക്രോ ബയോളജി, ക്ലിനിക്കല്‍ ബയോ കെമിസ്ട്രി കോര്‍ കോഴ്‌സ് പേപ്പര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

പരീക്ഷ

അദീബെ ഫാസില്‍ അവസാന വര്‍ഷ ഏപ്രില്‍/മെയ് 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷകളും 20-നും പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷകള്‍ 29-നും തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News