കൊല്ലം: മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.
തിരുവനന്തപുരത്തു നിന്ന് കടയ്ക്കലിലേക്കുളള യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദേഹത്തിന്റെ അന്ത്യം.
മില്‍മയുടെ ചെയര്‍മാനായും ഏറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



