തൃശൂരില്‍ വൃദ്ധദമ്പതികളെ കൊച്ചുമകന്‍ വെട്ടിക്കൊലപ്പെടുത്തി. നങ്ങാവില്‍ വീട്ടില്‍ അബ്ദുള്ള(75), ഭാര്യ ജമീല(64)എന്നിവരാണ് മരിച്ചത്. വടക്കേക്കാട് വൈലത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്.
കൊച്ചുമകനാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് വിവരം.
ഇവരുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കൊച്ചുമകായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്തമകളുടെ മകനാണ് ഇയാള്‍. മകള്‍ വിവാഹ മോചിതയായതിനെ തുടര്‍ന്ന് കൊച്ചുമകന്‍ ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിയുടെ മാതാപിതാക്കള്‍ വിദേശത്താണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




