മണിപ്പൂര്‍ വിഷയം;ഇരുസഭകളിലും ബഹളം

ദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പ്രതിഷേധം. മണിപ്പൂര്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയുടെ മുന്നില്‍ പ്രതിഷേധിച്ചു.

അടിയന്തിര പ്രമേയ നോട്ടീസ് ഉയര്‍ത്തി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മണിപ്പൂര്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് വി ശിവദാസന്‍ എംപി നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ലോകസഭയും നിര്‍ത്തിവെച്ചിരുന്നു.

സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ശക്തമായ പ്രതിഷേധമാണ് വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top