കര്‍ക്കിടകം സ്‌പെഷ്യല്‍; കൊടലെരിക്ക കഞ്ഞി

കുടല്‍, ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് കൊടലെരിക്ക കഞ്ഞി ഏറെ ഉത്തമമായ ഒന്നാണ്.

ആവശ്യമായ ചേരുവകള്‍ :

കൊടലെരിക്ക ഇല – 20എണ്ണം
പച്ചരി – 1കപ്പ്
തേങ്ങ ചിരവിയത് – ഒരു മുറി തേങ്ങയുടേത്
ചെറിയുള്ളി – 5എണ്ണം
നല്ലജീരകം – 1ടിസ്പൂണ്‍
മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍

തയ്യാറാക്കുന്ന വിധം :

പച്ചരി വൃത്തിയായി കഴുകിയെടുത്ത് ഒരു കലത്തില്‍ തിളപ്പിക്കാന്‍ വെക്കുക. അതിലേക്ക് അര ടിസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ക്കുക.
ശേഷം കൊടലെരിക്കയില കഴുകി മിക്‌സിയിലിട്ട് അരച്ച് അരിച്ചെടുത്ത് മാറ്റിവെക്കുക. ശേഷം തേങ്ങ ചിരവി, നല്ലജീരകം, ചെറിയുള്ളി ചേര്‍ത്ത് അരച്ചെടുത്ത് മാറ്റിവെക്കുക.

പിന്നീട് വേവിച്ച പച്ചരിയിലേക്ക് മാറ്റിവെച്ച കൊടലെരിക്ക അരച്ചെടുത്തതും തേങ്ങ അരപ്പും ചേര്‍ത്ത് ആവശ്യമായ ഉപ്പ് ചേര്‍ത്ത് തിളച്ചതിനുശേഷം ഇറക്കിവെക്കുക. ചൂടോടെ കുടിക്കാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top