പരപ്പനങ്ങാടി: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ പരപ്പനങ്ങാടി കുടുംബ സംഗമം നടത്തി . പരപ്പനങ്ങാടി പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വച്ച് നടന്ന കുടുംബ സംഗമം പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാര്‍ബത്ത് ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷ് മുഖ്യാതിഥിയായിരുന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ ആദരിച്ചു.
പരിവാര്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് മുഹമ്മദ് മാളിയേക്കല്‍ ചടങ്ങ് അധ്യക്ഷത വഹിച്ചു,
മുജീബ് റഹ്‌മാന്‍, ഫൗസിയ സിറാജ്, കൃഷ്ണകുമാര്‍, നി സിലി, തുടങ്ങിയവര്‍ സംസാരിച്ചു
പരിവാര്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
മുജീബ് റഹ്‌മാന്‍ സെക്രട്ടറിയായും , മുഹമ്മദ് മാളിയേക്കല്‍ പ്രസിഡണ്ടായും, നിസിലി ട്രഷറയും കമ്മറ്റി നിലവില്‍ വന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




