ഓണത്തെ വരവേല്‍ക്കാന്‍ ‘പൂപ്പൊലി’ പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: ഓണത്തെ വരവേല്‍ക്കാന്‍ ‘പൂപ്പൊലി’ പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പരീക്ഷണാര്‍ത്ഥത്തില്‍ ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ക്ക് വേണ്ടി ചെണ്ടുമല്ലിക്കൃഷി ചെയ്യുന്നത്.

തരിശു ഭൂമികള്‍ കൃഷിയോഗ്യമാക്കി കൃഷിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക, ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ ഉത്പാദിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷി ഓഫീസര്‍ കെ. അമൃതയുടെ മേല്‍നോട്ടത്തില്‍ കര്‍ഷകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നുണ്ട്.

50,000 ഹൈബ്രീഡ് ചെണ്ടുമല്ലി തൈകളാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കൃഷി ചെയ്തിട്ടുള്ളത്. കാലാവസ്ഥ അനുകൂലമായാല്‍ വള്ളിക്കുന്നില്‍ പൂവസന്തം സൃഷ്ടിക്കാനൊരുങ്ങി നില്‍ക്കുകയാണ് കര്‍ഷകര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top