HIGHLIGHTS : The next census in the country will begin in March 2027.

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണത്തിന്റെ ഭാഗമായുള്ള സെന്‍സസിന് 2027 മാര്‍ച്ചില്‍ തുടക്കമാകും. സാമൂഹ്യ, സാമ്പത്തിക സ്ഥിതികളെക്കുറിച്ചുള്ള വിശദാംശങ്ങളും ജാതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ലഡാക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 2026 ഒക്‌റ്റോബറില്‍ തന്നെ സെന്‍സസ് നടപടികള്‍ ആരംഭിക്കും.

രണ്ട് ഘട്ടങ്ങിലായി നടത്തുന്ന സെന്‍സസിനായി ജാതി, ഉപജാതി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെടുത്തും. 2011ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടത്തിയത്. പത്ത് വര്‍ഷം കൂടുമ്പോയാണ് രാജ്യത്ത് സെന്‍സസ് നടത്താറുള്ളത്. 2021ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് കാരണമാണ് മാറ്റിവെച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു