കോഴിക്കോട്കുറ്റിയാടിയില്‍ നവവരന്‍ മുങ്ങിമരിച്ചു;അപകടം കുടുംബത്തോടൊപ്പം പുഴക്കരയില്‍ എത്തിയപ്പോള്‍

കോഴിക്കോട്: കുറ്റിയാടിയില്‍ ജാനകിക്കാട് ഭാഗത്ത് പുഴയില്‍ നവവരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് ഫോട്ടോഷൂട്ടിനിടെയല്ലെന്ന് ബന്ധുക്കളും പോലീസും. ഇവര്‍ കുടുംബത്തോടൊപ്പം പുഴക്കരയില്‍ വന്നപ്പോഴാണ് റജിലും ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടതെന്ന് പോലീസും ബന്ധുക്കളും പറഞ്ഞു.

കുറ്റിയാടി പുഴയില്‍ ജാനകിക്കാടിന് സമീപം ചവറമൂഴിക്കടുത്താണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ സംഭവം. പാലേരി സ്വദേശി റജില്‍ മുങ്ങിമരിക്കുകയും ഭാര്യ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി.

മാര്‍ച്ച് 14 നായിരുന്നു റജിന്റെയും കനികയുടെയും വിവാഹം.

Share news
error: Content is protected !!
Scroll to Top