പരപ്പനങ്ങാടി : കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ജി എസ് ടി നിയമങ്ങളിലൂടെ വ്യാപാരികളെ വേര്‍തിരിച്ചു കൊണ്ട് ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി തിരൂരങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ഇന്റലിജന്‍സ്, ഓഡിറ്റ്, ടാക്‌സ് പേയേഴ്‌സ് എന്ന് മൂന്ന് വിഭാഗങ്ങളാക്കിയാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ദ്രോഹിക്കുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പരപ്പനങ്ങാടിയില്‍ നടന്ന സമ്മേളനത്തിന് മുന്നോടിയായി മുതിര്‍ന്ന അംഗം എം എച്ച് കോയ പതാക ഉയര്‍ത്തി. ജില്ല സെക്രട്ടറി ഹംസ പുല്ലാട്ടില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി ബാബു രാജന്‍ അധ്യക്ഷനായി. ജില്ല പ്രസിഡണ്ട് കെ സുബ്രമണ്യന്‍ സംഘടന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി എന്‍ വി ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ ജോ. സെക്രട്ടറി ടി പി വിനീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറര്‍ എസ് ദിനേശ്, ജില്ല ട്രഷറര്‍ പി സുനില്‍ കുമാര്‍, ജില്ല ജോ. സെക്രട്ടറി കാസീം വാടി എന്നിവര്‍ സംസാരിച്ചു. അഷറഫ് ഷിഫ സ്വാഗതവും എ വി രഘുനാഥ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അഷറഫ് ഷിഫ (പ്രസിഡണ്ട്) അമാനുള്ള ഉള്ളണം, തേനത്ത് മൊയ്തീന്‍ കുട്ടി, ഉഷ കെ ചേലക്കല്‍ (വൈസ് പ്രസിഡണ്ട്) ടി ബാബുരാജന്‍ (സെക്രട്ടറി) ടി പി വിനീഷ്, സുരേന്ദ്രന്‍ പനോളി, കോയമോന്‍ പറമ്പില്‍പീടിക (ജോ. സെക്രട്ടറി) എ വി രഘുനാഥ് (ട്രഷറര്‍).
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




