എംഡിഎംഎ കടത്തുന്ന സംഘത്തിലെ തലവന്‍ അറസ്റ്റില്‍

തിരൂര്‍: വന്‍തോതില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ തലവനെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. കോടഞ്ചേരി തെയ്യപ്പാറ കോരന്‍ ചോലമ്മല്‍ മുഹമ്മദ് റിഹാഫിനെയാണ് തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റുചെയ്തത്. ഇയാള്‍ ബംഗളൂരു കേന്ദ്രീകരിച്ച് വന്‍ തോതില്‍ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ്.

മേയില്‍ വളാഞ്ചേരിയില്‍ വച്ച് 163 ഗ്രാം എംഡിഎംഎയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിരുന്നു. ഇവര്‍ക്ക് എംഡിഎംഎ നല്‍കിയ സംഘത്തിന്റെ തലവനാണ് പിടിയിലായ റിഹാഫ്. വളാഞ്ചേരിയില്‍ യുവാക്കള്‍ പിടിയിലായതിനു പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു.

ബംഗളൂരു, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസം എംഡിഎംഎ ഇടപാടിനായി കോഴിക്കോട് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാ നത്തിലാണ് അറസ്റ്റ്. ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് എത്തിയാണ് ഇയാളെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top