ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ഡോ. മണിക് സഹ

ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ഡോ. മണിക് സഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11.30 ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ. 2016ല്‍ കോണ്‍ഗ്രസ് വിട്ടുവന്നയാളാണ് മണിക് സാഹ.

ഇന്നലെ അടിയന്തരമായി അഗര്‍ത്തലയിലെത്തിയ ബിജെപി നിരീക്ഷകരായ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്, വിനോദ് താവ്‌ഡെ എന്നീ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

മന്ത്രി രാംപ്രസാദ് പോള്‍ന്റെ നേതൃത്വത്തില്‍ സംഘര്‍ഷം ഉണ്ടായി. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയെ പിന്തുണക്കുന്നയാളാണ് രാംപ്രസാദ് പോള്‍. ഉപമുഖ്യമന്ത്രി ജിഷ്ണുദേവ് വര്‍മയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

 

Share news
error: Content is protected !!
Scroll to Top