തിരൂരില്‍ കാര്‍ നിയിന്ത്രണംവിട്ട് ഓട്ടോയിലിടിച്ചു:ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്

തിരൂര്‍: തിരൂരില്‍ ടയര്‍പൊട്ടി നിയന്ത്രണംവിട്ട കാര്‍ എതിരെ വന്ന ഓട്ടോയിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായിമറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ െൈഡ്രവര്‍ പൂക്കയില്‍ സ്വദേശി അസീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

ഇന്ന് രാവിലെ 9 മണിയോടെയാണ് താനൂരില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന കാര്‍ ടയര്‍പൊട്ടി നിയന്ത്രണം വിട്ടത്. നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് തലകീഴായി മറിഞ്ഞ ഓട്ടോ സമീപത്തെ മറ്റൊരു കാറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top