കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തില്‍ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വേണ്ട നിയമ നടപടികളെല്ലാം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
പ്രതിയായ പൂയപ്പുള്ള സ്വദേശിയായ സന്ദീപ് നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനാണ്. ഈ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. നിലവില്‍ സന്ദീപ് സസ്‌പെന്‍ഷനിലാണ്.
പ്രതി ലഹരിക്കടിമയാണെന്ന് പോലീസ് പറയുന്നു. ലഹരിക്കടിമയായ ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നു. പ്രതി കഴിഞ്ഞദിവസം രാത്രി വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതോടെ വീട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു.തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ഈ സംഭവത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതിയുടെ കുത്തേറ്റ ഡോ. വന്ദന(23) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




