കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവവനിതാ ഡോക്ടര്‍ മരിച്ചു.ഹൗസ് സര്‍ജന്‍ ഡോ.വന്ദന(23)ആണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഡോക്ടറും പോലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ കുത്തേറ്റിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രതി ആശുപത്രിയില്‍ ആക്രമണം നടത്തിയത്. വീട്ടില്‍ വെച്ച് സന്ദീപ് പ്രകോപിതനായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ വിളിക്കുകയായിരുന്നു.തുടര്‍ന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ച യുവാവ് കത്രിക കൈക്കലാക്കിയ ശേഷമാണ് പ്രതി ആക്രമണം നടത്തുകയായിരുന്നു. അധ്യാപകനായ സന്ദീപ് ലഹരിക്ക് അടിമയായതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




