Section

malabari-logo-mobile

സ്പീക്കര്‍ക്കെതിരായ പ്രമേയം തള്ളി

HIGHLIGHTS : തിരുവന്തപുരം: സ്പീക്കര്‍ക്കെതിരായ് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രമേയം തള്ളുന്നുവെന്ന് ഡെപ്യൂട്ടി സ്പീ...

തിരുവന്തപുരം: സ്പീക്കര്‍ക്കെതിരായ് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രമേയം തള്ളുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ മറുപടിക്ക് ശേഷം പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടിറങ്ങിപോയി. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പ്രമേയം തള്ളിയതായി വ്യക്തമാക്കുകയായിരുന്നു.

പ്രമേയം ചര്‍ച്ച ചെയ്തതില്‍ അഭിമാനമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി. വേണമെങ്കില്‍ ചര്‍ച്ച ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും അദേഹം പറഞ്ഞു. പത്രങ്ങളില്‍ വരുന്ന കഥകള്‍ക്കേട്ട് പ്രതികരിക്കാനില്ല. കെഎസ് യു നേതാവിനെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് പ്രതിപക്ഷം പ്രതികരിക്കുന്നത്. സര്‍ക്കാറിനെ അടിക്കാന്‍ കഴിയാത്തതിനാല്‍ സ്പീക്കര്‍ക്കെതിരെ തിരിയുന്നു.

sameeksha-malabarinews

അപവാദ പ്രചണങ്ങളുടെയും നുണ പ്രചരണങ്ങളുടെയും ബലത്തില്‍ കെട്ടിപ്പൊക്കിയ ഈ പ്രമേയം തള്ളിക്കളയണമെന്ന് സ്പീക്കര്‍ മറുപടിയായി ആവശ്യപ്പെട്ടു. എന്നാല്‍ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് വരെ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വാക്ക് ഔട്ട് ചെയ്യുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!