Section

malabari-logo-mobile

കൊവിഡ് വാക്‌സിനേഷനെതിരായ പ്രചരണം; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും

HIGHLIGHTS : Campaign against covid vaccination; The Prime Minister and Chief Ministers will receive the vaccine

ദില്ലി:കൊവിഡ് വാക്‌സിനേഷന് എതിരെ ഉണ്ടായിരിക്കുന്ന പ്രചാരങ്ങള്‍ക്ക് തടയിടാന്‍ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം രംഗത്തേക്കിറങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കും.

വാക്‌സിനേഷനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വാക്‌സിനേഷന്‍ പ്രക്രിയയുടെ ഭാഗമാകും.

sameeksha-malabarinews

ജനുവരി 16 നാണ് കൊവിഡിനെതിരായുള്ള വാക്‌സിന്റെ ആദ്യഘട്ട വിതരണം രാജ്യത്താകെ നടന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയത്. 50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!