വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം വീണ്ടും വെള്ളിത്തിരയിലേക്ക്; ആഷിഖ് അബു സംവിധാനം; പൃഥ്വി,ചാക്കോച്ചന്‍,റിമ പ്രധാന വേഷത്തില്‍

കൊച്ചി: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്,കുഞ്ചാക്കോ ബോബന്‍,റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രാധനവേഷത്തില്‍ എത്തുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്താലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ആഷിഖ് അബുതന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നേരത്തെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതിയ ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നിരുന്നു.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്‌നേഹം നിറഞ്ഞവരേ, നിറത്തിന്മേല്‍ നിറവും വെളിച്ചത്തിന്മേല്‍ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുല്‍ത്താന്റെ നൂറ്റിപ്പതിമൂന്നാം ജന്മദിനത്തില്‍ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങള്‍ക്കും
ശ്രീ ഗുഡ്‌നൈറ്റ് മോഹനും ഹൃദയത്തില്‍ നിന്നും നന്ദി. നീലവെളിച്ചം ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കും

 

Share news
error: Content is protected !!
Scroll to Top