എന്റെ കേരളം പ്രദര്‍ശന മേളയുടെ വേദി മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

കോഴിക്കോട്:സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 3 മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ‘ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വേദി പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ഇത്തവണ എന്റെ കേരളം മേളയും സരസ് മേളയും ഒരേ വേദിയിലാണ് നടക്കുക. പി ആര്‍ സി യുടെ നേതൃത്വത്തില്‍ 42,000 ചതുരശ്ര അടിയിലാണ് എന്റെ കേരളം മേളയ്ക്ക് വേദിയൊരുങ്ങുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സരസ് മേളയില്‍ 60,000 ചതുരശ്ര അടിയില്‍ വിപണന സ്റ്റാളുകളും ഒരുക്കും. ഇതോടൊപ്പം വിശാലമായ ഫുഡ് കോര്‍ട്ടും ഉണ്ടാവും. ബീച്ചിലെ പ്രധാന സ്റ്റേജിന്റെ വടക്കുഭാഗത്തുള്ള കടല്‍ത്തീരത്താണ് മേളകളുടെ പന്തല്‍ ഒരുക്കുക. എന്റെ കേരളം മേളയുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് കിഫ്ബിയാണ്. മേള ഏറ്റവും മികച്ചതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, മുന്‍ എംഎല്‍എ എ പ്രദീപ്കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹ്ബൂബ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി വിശ്വനാഥന്‍, അഡീഷണല്‍ എസ് പി അബ്ദുല്‍ വഹാബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിപി അബ്ദുല്‍ കരീം, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കവിത പി സി, കിഫ്ബി, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top