പരപ്പനങ്ങാടി: ബിഇഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2022-23 വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.
‘insignia 2k23’ എന്ന് പേരിട്ട അവാര്‍ഡ് ദാന ചടങ്ങ് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രശസ്ത കവിയും ചിത്രകാരനുമായ ശ്രീജിത്ത് അരിയല്ലൂര്‍ മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍, പ്രിന്‍സിപ്പല്‍ ബിന്ദ്യ മേരി ജോണ്‍,എച്ച്എം റനിറ്റ് ഷെറീന സെല്‍വരാജ്, പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്ല്യന്‍, മദര്‍ പിടിഎ പ്രസിഡന്റ് നിഷിലി, ജോര്‍ജ്ജ്, അരവിന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.




