Section

malabari-logo-mobile

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

HIGHLIGHTS : Adoor Gopalakrishnan resigned

തിരുവനന്തപുരം :കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നേരിട്ടു എന്നകാര്യം പച്ചക്കള്ളമാണെന്ന് തന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വളര്‍ച്ചയ്ക്കായി ഞാന്‍ ആത്മാര്‍ത്ഥമായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചു .ഡയറക്ടറായിരുന്ന ശങ്കര്‍ മോഹനും തന്നോടൊപ്പം  അഹോരാത്രം പണിയെടുത്തുവെന്നും സിനിമ മേഖലയില്‍ വലിയ മുന്‍പരിചയമുള്ള വ്യക്തി ആയിരുന്നു അദ്ദേഹം എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ആടിനെ പട്ടിയാക്കുന്ന രീതിയിലാണ് മാധ്യമങ്ങള്‍ പോലും കാണിച്ചത് എന്നും അടൂര്‍ പറഞ്ഞു
ഐഎഫ്എഫ്‌കെ വേദിയില്‍ ആണ് ഈ പ്രചാരണങ്ങള്‍ ഉപയോഗിച്ചതെന്നും വിഷയത്തില്‍ സത്യമെന്താണെന്ന് അറിയാന്‍ മാധ്യമങ്ങളൊന്നും ശ്രമിച്ചില്ലെന്നും അതില്‍ ദുഃഖമുണ്ടെന്നും ഒരു വശത്തെ മാത്രം കേള്‍ക്കുകയാണ് എല്ലാവരും ചെയ്തതെന്നും അദേഹം പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ഏറെനേരം സംസാരിച്ച് അദ്ദേഹത്തിന് നേരിട്ട് രാജി കൈമാറിയതെന്നും പറഞ്ഞു.

sameeksha-malabarinews

ഡയറക്ടര്‍ ദളിത് ശൂചീകരണ ജോലിക്കാരെ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചു വെന്നത് പച്ചക്കള്ളമാണെന്നും എന്റെ അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു .അവരാരും പട്ടികജാതിയില്‍പ്പെട്ടവരല്ലെന്നും നായന്മാരും ക്രിസ്ത്യാനിയും ആശാരിമാരും ഒക്കെയാണെന്നും അടൂര്‍ പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ സാമാന്യ ബുദ്ധിക്ക് ചേരാത്തതാണെന്നും അദേഹം പറഞ്ഞു.

ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തിയവരെ കുറിച്ച് അന്വേഷിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ധാര്‍മികത ഏറ്റെടുത്തല്ല, പ്രതിഷേധ രാജിയാണ് തന്റേതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!