Section

malabari-logo-mobile

കെ എന്‍ എം മര്‍കസുദ്ദഅവ സോണല്‍ സമ്മിറ്റുകള്‍ക്ക് തുടക്കം

HIGHLIGHTS : KNM Markasuddava zonal summits begin

തിരൂരങ്ങാടി : കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാനത്തെ എഴുപത് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന സോണല്‍ ഇസ്ലാഹീ സമ്മിറ്റുകള്‍ക്ക് ഉജ്ജ്വല തുടക്കമായി.
ചെമ്മാട് പതിനാറുങ്ങലില്‍ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. അഹ്‌മദ് കുട്ടി സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങള്‍ നീണ്ടു നിന്ന നവോത്ഥാന വിപ്ലവത്തിലൂടെ മുസ്ലിം സമുദായത്തില്‍ നിന്നും വേരറുത്തു മാറ്റിയ മാരണം ജിന്ന് ചികിത്സ, കണ്ണേറ് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പൂര്‍വോപരി ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മുസ്ലിം സ്ത്രീകള്‍ക്ക് നല്കിയ പളളികളിലെ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം നിഷേധിക്കാന്‍ യാഥാസ്ഥിതിക പണ്ഡിതര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങളെ ചെറുക്കാന്‍ ഇസ്ലാഹീ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മമ്മു അദ്ധ്യക്ഷത വഹിച്ചു. എം.ടി. മനാഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. സി. മുഹമ്മദ് അന്‍സാരി, സി എന്‍ അബ്ദുന്നാസര്‍ മദനി, എം ടി അയ്യൂബ്, ഇ ഒ ഫൈസല്‍, പി എം എ അസീസ്, സി.വി അബ്ദുല്‍ ലത്തീഫ്, നസീര്‍ എം വി എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!