
കോഴിക്കോട്:ആവേശം നിറയ്ക്കുന്ന തമിഴ് – മലയാളം കോംബോ ഗാനങ്ങളുമായി ആസ്വാദകഹൃദയം കീഴടക്കി തമിഴിന്റെ സ്വന്തം ശ്രീനി. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം ‘മാവേലിക്കസ് 2025’ നോടനുബന്ധിച്ച് ബേപ്പൂര്‍ ഓപ്പണ്‍ സ്റ്റേജിലൂടെ പ്രശസ്ത പിന്നണി ഗായകന്‍ ശ്രീനിവാസിന്റെ സ്വരമാധുര്യം ബേപ്പൂര്‍ തീരത്തെ മെലഡിയിലലിയിച്ചു.
മഞ്ഞു പോലെ എന്ന മലയാള ഗാനത്തോടെയാണ് രണ്ടാം ദിവസത്തിലെ പരിപാടിക്ക് തുടക്കമായത്.എത്രയോ ജന്മമായി, ഇന്നലെ മയങ്ങുമ്പോള്‍, മിന്‍സാരപൂവേ, എന്‍ഡ്രും എന്‍ഡ്രുംപുന്നഗൈ തുടങ്ങിയ ഗാനങ്ങള്‍ പ്രേക്ഷക ഹൃദയത്തിലേക്കൊഴുകി.
ഗായകരായ ശ്വേത അശോകിന്റെയും ഭാഗ്യരാജിന്റെയും കൂടെയുള്ള ഡ്യുയറ്റുകളും കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ബേപ്പൂര്‍ ബീച്ചില്‍ ഇന്ന് (03) ഇതേ വേദിയില്‍ ആശ ശരത്തിന്റെ നൃത്ത പരിപാടി നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



