വടകര:വന്ദേ ഭാരതിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ ആര്‍പിഎഫ് കസ്റ്റഡിയില്‍. മാഹിയില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് ഇയാളെ ആര്‍പിഎഫ് കസ്റ്റഡിയില്‍എ എടുത്തിരിക്കുന്നതെന്നാണ് വിവരം. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ആര്‍പിഎഫ് കസ്റ്റഡിയിലുള്ളത്. ഇയാളെ ആര്‍പിഎഫ് ചോദ്യം ചെയ്യുകയാണ്.
വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത് തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചാണ്.കല്ലേറില്‍ സി എട്ട് കോച്ചിന്റെ ചില്ലുകള്‍് തകര്‍ന്നിരുന്നു. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. നല്ല ശബ്ദത്തോടെയാണ് ചില്ലു തകര്‍ന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. അതെസമയം ഇയാളുടെ പേരോ മറ്റു വിവരങ്ങളൊന്നും തന്നെ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
രാജ്യത്ത് ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലെന്ന് റെയില്‍വേ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് ട്രെയിനിന് നേരെ മൂന്ന് തവണയാണ് ആക്രമണം ഉണ്ടായത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




