
പയ്യോളി: ഷൊര്‍ണുരില്‍നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നയാള്‍ തിക്കോടിയില്‍ പൊലീസ് പിടിയിലായി. വയനാട് അമ്പലവയല്‍ സ്വദേശി പുത്തന്‍വീട്ടില്‍ പി എസ് ദിലീപ് (44)നെയാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പൊലീസ് പിടികൂടിയത്. വടകര നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി ഷാജിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പയ്യോളി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന ദിലീപിനെ ഷൊര്‍ണൂരിലേക്ക് കൊണ്ടു പോകും. ഷൊര്‍ണൂര്‍ ചുവന്ന ഗേറ്റിലെ ശ്രീജിത്തിന്റെ ബൈക്കാണ് മെയ് ആദ്യവാരം മോഷ്ടിച്ചത്. ഇയാള്‍ മുമ്പും ബൈക്ക് മോഷണം നടത്തിയി ട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




