കിലോമീറ്ററോളം പുഴയിലൊഴുകി വയോധിക; രക്ഷാ കരവുമായി ഓട്ടോ ഡ്രൈവര്‍

മുക്കം : ഇരുവഴിഞ്ഞിപ്പുഴയില്‍വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിയെത്തിയ വയോധികയ്ക്ക് രക്ഷാ കരവുമായി ഓട്ടോ ഡ്രൈവര്‍. തൊണ്ടിമ്മല്‍ മരക്കാ ട്ടുപുറം സ്വദേശിനി താഴത്തുവീട്ടില്‍ മാധവി (74) ക്കാണ് ഡ്രൈവര്‍ ദിലീപിന്റെ സമയോചിത ഇടപെടല്‍ ജീവനേകിയത്.

ഇന്നലെ പകല്‍ രണ്ടരയോടെ അഗസ്ത്യന്‍മുഴി പാലത്തിന് സമീപമാണ് സംഭവം. മരക്കാട്ട്പുറം ഭാഗത്ത് പുഴയില്‍വീണ മാധവി പുഴയിലൂടെ ഒഴുകി മുന്ന് കിലോ മീറ്ററോളം പിന്നിട്ടപ്പോഴാണ് അഗ സ്ത്യന്‍മുഴി പാലത്തിലൂടെ വരികയായിരുന്ന ദിലീപ് കണ്ടത്.

ഉടന്‍ സമീപത്തുള്ള അഗ്‌നിരക്ഷാ നിലയത്തില്‍ അറിയിച്ച ദിലീപ്, ഓട്ടോനിര്‍ത്തി പുഴയിലേക്ക് ചാടി വയോധികയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരില്‍ ചിലരും പുഴയിലേക്ക് ചാടി ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവ
യുടെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്ക് കാര്യമായ പരിക്കുകളില്ല. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറി ന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തോട്ടത്തിന്‍കടവ് പച്ചിലക്കാട് സ്വദേശിയാണ് ദിലീപ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top