HIGHLIGHTS : The lorry overturned downhill at Vattapara; The driver died
വളാഞ്ചേരി:വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക മധുഗിരി സ്വദേശി ബാഷ നായിക് (40) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് അപകടം.
കര്‍ണാടകയില്‍ നിന്ന് ചോളവുമായി വന്ന ലോറി വളാഞ്ചേരി വട്ടപ്പാറയില്‍ വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പുറത്തെടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു