തിരൂരങ്ങാടി: ദേശീയപാത കക്കാട് കൂരിയാട് പാലം മുതല്‍ കക്കാട് വരെ വലിയ ഗതാഗതക്കുരുക്ക്. പാലത്തിനടുത്ത് ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ ലോറി സര്‍വീസ് റോഡില്‍ വച്ച് തകരാറിലായതിനെ തുടര്‍ന്നാണ് വലിയ ഗതാഗതക്കുണ്ടായത്.
ഉച്ചയ്ക്ക് 2:15ന് ആണ് ലോറി തകരാറിലായത്. വാഹനത്തില്‍ നിറയെ മണ്ണ് ഉണ്ടായതിനാല്‍ പെട്ടെന്ന് മാറ്റുന്നത് പ്രയാസകരമായിരുന്നു. ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ മറ്റ് ജീവനക്കാര്‍ സ്ഥലത്തെത്തി തകരാര്‍ പരിഹരിച്ച് വാഹനം മാറ്റിയതിനുശേഷം ആണ് മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിച്ചത്. ഏകദേശം മുക്കാല്‍ മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




