HIGHLIGHTS : The library workers made their first trip to the house of famous actress Nilambur Ayesha
നിലമ്പൂര്‍:മൈത്രി വായനശാലയുടെ ‘ചരിത്രമറിയാന്‍ ചരിത്രമായ് മാറിയവരെ അറിയാന്‍ ‘എന്ന ആശയത്തോടെ തുടങ്ങിയ പരിപാടിയുടെ ഭാഗമായി മാറഞ്ചേരിയില്‍ നിന്ന് പ്രശസ്ത അഭിനയേത്രി നിലമ്പൂര്‍ ആയിഷയുടെ വീട്ടിലേക്ക് വായനശാല പ്രവര്‍ത്തകര്‍ ആദ്യ യാത്ര നടത്തി.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
വായനശാല മുന്‍ പ്രസിഡന്റ് കരീം ഇല്ലത്തല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇത്തരം യാത്രകളുടെ ലക്ഷ്യങ്ങള്‍ വിശദികരിച്ചുകൊണ്ട് കവിയും, വായനശാല എക്‌സിക്യൂട്ടീവ് അംഗവുമായ രുദ്രന്‍ വാരിയത്ത് സ്വാഗതം പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗണ്‍സിലര്‍ ഭാസ്‌കരന്‍, നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി ജയപ്രകാശ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആദ്യകാലത്ത് അഭിനയ രംഗത്തത്തേക്ക് കടന്നു വരാനുള്ള സാഹചര്യവും, ആ അവസരത്തില്‍ അവര്‍ നേരിട്ട് തിക്താനുഭങ്ങളും സദസ്സില്‍ പങ്കുവെച്ചു.
സെക്രട്ടറി സലാം മലയംകുളത്തേല്‍, മുന്‍ വൈസ് പ്രസിഡന്റ് വഹാബ് മലയംകുളം, മാറഞ്ചേരി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനും, വായനശാല അംഗവുമായ സുഹറ ഉസ്മാന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. ടി. നജീബ്, ബല്‍കീസ് നസീര്‍, വായന ശാല മെമ്പര്‍ ത്രിവിക്രമന്‍,പ്രവര്‍ത്തക സമിതി അംഗം അഷ്റഫ് പൂച്ചാമം തുടങ്ങിയവര്‍ സംസാരിച്ചു.
വായനശാല അംഗളായ റാബിയ റഹ്‌മാന്‍, അബ്ദുറഹിമാന്‍, റാബിയ വഹാബ്, ലൈബ്രറിയന്‍ സബിത, സുബൈദ സലാം തുടങ്ങിയവരും സന്നിഹിതരായി. പതിനേഴ് അംഗങ്ങളാണ് യാത്ര സംഘത്തിലുണ്ടായിരുന്നത് .


