Section

malabari-logo-mobile

താനൂർ ഗവ.കോളേജിനായി ഒഴൂരിൽ കണ്ടെത്തിയ ഭൂമി  കൈമാറി

HIGHLIGHTS : The land found in Ozhur was handed over for Tanur Govt. College

താനൂര്‍ ഗവ.കോളേജിനായി ഒഴൂരില്‍ കണ്ടെത്തിയ ഭൂമി സര്‍ക്കാരിലേക്ക് കൈമാറി. ചടങ്ങ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് കോളേജ് ക്യാമ്പസ് തയ്യാറാക്കുക. ഭൂമിയില്‍ നിലനില്‍ക്കുന്ന പഴയ വീട് ക്യാമ്പസിലെ കോഫിഹൗസായി നിലനിര്‍ത്തും. ക്യാമ്പസിലേക്കുള്ള മുഴുവന്‍ റോഡുകളും മികച്ച രീതിയില്‍ നവീകരിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രദേശവാസികളുടെ പൂര്‍ണ പിന്തുണയും മേല്‍നോട്ടവും പദ്ധതിക്ക് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങല്‍ അധ്യക്ഷത വഹിച്ചു. എല്‍എജി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി ഗീതയില്‍ നിന്നും കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. അഷ്‌കര്‍ അലി ഭൂമിയുടെ രേഖ ഏറ്റുവാങ്ങി.

ഒഴൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌കര്‍ കോറാട്,ഗ്രാമ പഞ്ചായത്തംഗം പി പി ചന്ദ്രന്‍, തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എന്‍ ആദില്‍, കെ നാരായണന്‍, ഒഴൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സജ്‌ന, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ മാനേജര്‍ ബേബിശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!