ഫ്‌ളക്‌സ് ട്രാക്കിലേക്ക് പൊട്ടിവീണു; കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു

കൊച്ചി: കനത്തമഴയില്‍ ഫ്‌ളക്‌സ് പൊട്ടിവീണതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താല്‍ക്കാലികമായി തടസപ്പെട്ടു.കലൂര്‍ മെട്രോ സ്‌റ്റേഷനും ടൗണ്‍ മെട്രോ സ്‌റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്.

ഇതെതുടര്‍ന്ന് ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളക്‌സ് ട്രാക്കില്‍ നിന്ന് മാറ്റിയശേഷം സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ എറണാകുളം സൗത്ത് കടവന്ത്ര സ്‌റ്റേഷന് ഇടയിലായുള്ള മെട്രോ ട്രാക്കിലേക്ക് ടര്‍പ്പോളിനും മറഞ്ഞു വീണു. ഇതോടെ ഇതുവഴിയുള്ള സര്‍വീസ് വീണ്ടും 15 മിനിറ്റ് തടസപ്പെട്ടു.

Share news
error: Content is protected !!
Scroll to Top