Section

malabari-logo-mobile

അടുക്കളയെ വീടുകളിലെ ഫാര്‍മസിയാക്കാം:ഡോ.എസ് ഗോപകുമാര്‍

HIGHLIGHTS : The kitchen can be turned into a home pharmacy: Dr. S Gopakumar

അടുക്കളയെ വീടുകളിലെ ഫാര്‍മസിയാക്കി മാറ്റണമെന്ന് കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളെജ് സൂപ്രണ്ടും രോഗനിദാന വിഭാഗം മേധാവിയുമായ ഡോ.എസ് ഗോപകുമാര്‍. ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളെജില്‍ ‘ആരോഗ്യം ആയുര്‍വേദത്തിലൂടെ’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടുക്കളയിലുപയോഗിക്കുന്ന ജീരകം, ഉലുവ, ചുക്ക്, വെള്ളുള്ളി, കായം, മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയെയൊക്കെ ഔഷധമാക്കി മാറ്റാനാവും.ആഹാരമാവട്ടെ ഔഷധം.എന്നാല്‍,മരുന്നുകളാണ് ഇന്നത്തെ തലമുറ ആഹാരമാക്കി മാറ്റുന്നത്.ഭക്ഷണത്തെ ഔഷധമാക്കാന്‍ പറയുന്ന ശാസ്ത്രമാണ് ആയുര്‍വേദം.വീടുതന്നെ ഏറ്റവും വലിയ ആരോഗ്യപരിപാലന കേന്ദ്രമായി മാറണമെന്ന് ഡോ.ഗോപകുമാര്‍ നിര്‍ദേശിച്ചു.

sameeksha-malabarinews

എന്തുകഴിക്കണം,എങ്ങനെ കഴിക്കണം,എപ്പോള്‍ കഴിക്കണം, എത്ര കഴിക്കണം എന്നത് പ്രധാനമാണ്.വയറിന്റെ കാല്‍ഭാഗം ഒഴിച്ചിട്ടാണ് ഭക്ഷണം കഴിക്കേണ്ടത്.അത് സാവധാനം മനസ്സന്തോഷത്തോടെ കഴിക്കണം.വിശപ്പ് ഉണ്ടാവുമ്പോഴേ ആഹാരം കഴിക്കാവൂ.അത്താഴം കഴിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം ഉറങ്ങുന്നതാണ് നല്ലത്.ഒരാഴ്ചയില്‍ 150 മിനിട്ടെങ്കിലും വ്യായാമം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണമല്ല, അതുണ്ടാക്കുന്ന രീതിയാണ് അപകടം. ഒരേ എണ്ണയില്‍ ആവര്‍ത്തിച്ച് പൊരിച്ചെടുക്കുന്നവ ശീലമാക്കുന്നത് അപകടകരമാണ്.ഹിതം അഹിതമായി മാറാതിരുന്നാല്‍, മിതം അമിതമാവാതിരുന്നാല്‍, സുഖം അസുഖമാവാതിരിക്കും . ആരോഗ്യം പണം കൊടുത്ത് വാങ്ങുന്നതല്ലാതെ നമ്മള്‍ നമുക്കുവേണ്ടി സൃഷ്ടിച്ചെടുക്കുന്ന സമ്മാനമാവണം.സമൂഹത്തെയും പ്രകൃതിയേയും കരുതലോടെ ചേര്‍ത്തുപിടിക്കുന്ന ജീവനശാസ്ത്രമാണ് ആയുര്‍വേദമെന്ന് ഡോ.ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!