കോഴിക്കോട്-കൊല്ലങ്ങല്‍ ദേശീയ പാതയില്‍ താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് സാരമായി പരുക്കേറ്റു. ഇന്നലെ രാത്രി 11:30 ഓടെയായിരുന്നു സംഭവം.
വയനാട്ടില്‍ നിന്നും നിലമ്പൂരിലേക്ക് വരികയായിരുന്ന ഇന്നോവ കാറും താമരശ്ശേരി ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു ഇന്നോവയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




