ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനായി കേക്ക് ഒരുങ്ങുന്നു.2023 ല്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ കൗതുകമായി മാറിയ ഇരുചക്ര വാഹനം ആയ ‘കേക്ക് ‘ആണ് കോളര്‍ ഇ വി എന്ന ബ്രാന്‍ഡ് നൈമില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവട് വെക്കുന്നത്.
സ്വീഡിഷ് പ്രീമിയം ലൈറ്റ് വൈറ്റ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മക്കള്‍ ആണ് ഇന്ത്യയില്‍ എത്തുന്നത്.250 യൂണിറ്റ് കേക്ക് പരിമിതമായ ശേഖരമായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.ONGC യുടെ ധനസഹായത്തോടെ പെപ് ഫ്യൂവല്‍സ് എന്ന സ്ഥാപനവുമായുള്ള കൂട്ട്‌കെട്ടിലാണ് ഈ സംരംഭം മുന്നോട്ടു കൊണ്ട് വരുന്നത്. ബൈക്കുകള്‍ ഓഗസ്റ്റില്‍ വിപണിയില്‍ എത്തും.
ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ഒരു മാര്‍ക്കറ്റ് എന്‍ട്രി കമ്പയ്‌നിലൂടെയാണ് ഇതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഇന്ത്യയില്‍ അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഹൈ പെര്‍ഫോമന്‍സ് & പ്രീമിയം ഇലക്ട്രിക് ബൈക്കുകളാണ് ഇവ.




