മിഥുന്‍ മനുവല്‍ തോമസിന്റെ ത്രില്ലെര്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നു

മിഥുന്‍ മനുവല്‍ തോമസിന്റെ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ‘എബ്രഹാം ഓസ് ലര്‍ ‘ എന്ന സിനിമയാണ് ചിത്രീകരിക്കാരണത്തിനായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്ത് വിട്ടു.

ഇന്നു മുതല്‍ ഈ സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ ആരംഭിക്കും.’അഞ്ചാം പാതിര ‘ ക്രൈം ത്രില്ലെര്‍ സിനിമയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന അടുത്ത സിനുമായാണ് ഇത്. ഒരു മെഡിക്കല്‍ ക്രൈം ത്രില്ലെര്‍ ആയിട്ടാണ് സിനിമ അവതരിപ്പിക്കുന്നത്. എബ്രഹാം ഓസ്‌ലര്‍ എന്ന നായക കഥാപത്രമായി എത്തുന്നത് ജയറാം ആണ്.’ നേരമ്പോക്ക് ‘ പ്രോഡക്ഷന്റെ ബാനറില്‍ ഇര്‍ഷാദ് എം ഹസ്സനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് സിനിമ ചിത്രം നിര്‍മ്മിക്കുന്നത്.

അര്‍ജുന്‍ അശോക്,ജഗതീഷ്,സായ് കുമാര്‍,ദിലീഷ് പോത്തന്‍,അനശ്വര രാജന്‍,സെന്തില്‍ കൃഷ്ണ,ആര്യ സലീം,അര്‍ജുന്‍ നന്ദകുമാര്‍,അസീം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തൃശ്ശൂര്‍, വയനാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top