കഞ്ചാവുമായി യുവാവ് പിടിയി

പരപ്പനങ്ങാടി: കഞ്ചാവുമായി യുവാവ് പിടിയിലായി. ബംഗാൾ സ്വദേശിയായ ബിനോദ് (31) ആണ് പിടിയിലായത്.ഇയാളിൽ നിന്നും 2 .4 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.

 കഞ്ചാവുമായി എത്തിയ ഇയാൾ വേങ്ങരയിലുള്ള താമസ സ്ഥലത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി ബസ്റ്റാൻ്റ് പരിസരത്തുവെച്ച് പരപ്പനങ്ങാടി പോലീസിൻ്റെ പിടിയിലാവുകയായിരുന്നു.

മലപ്പുറം ജില്ലയിലെ മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിർദ്ദേശാനുസരണം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പരപ്പനങ്ങാടി പോലീസിൻ്റെ പിടിയായത്.പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ ജെ ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ യു അരുൺ,ജയദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റഹീം, താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

പ്രതി കഞ്ചാവ്  എവിടെ നിന്ന് കൊണ്ടുവന്നു എന്നും ആർക്കൊക്കെ വിപണനം നടത്തുന്നതിന് വേണ്ടിയാണ് കൊണ്ടുവന്നത് എന്നും മറ്റുമുള്ള കാര്യങ്ങളും അന്വേഷിച്ച് വരികയാണെന്നും അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളും മറ്റും റെയ്ഡ് നടത്തുന്ന കാര്യങ്ങളും പരിഗണനയിലുണ്ട് എന്നും പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top