‘ആര്‍. എം -അജയന്റെ രണ്ടാം മോഷണം’ ത്രീഡി ടീസര്‍ പുറത്ത്

ടോവിനോ തോമസ് ചിത്രം എ. ആര്‍. എം -അജയന്റെ രണ്ടാം മോഷണം ത്തിന്റെ ത്രീഡി ടീസര്‍ പുറത്ത്.നവാഗതകാനയ ജിതിന്‍ ലാലിന്റ സംവിധനയകന്‍.പാന്‍ ഇന്ത്യന്‍ സിനിമയായ ഇത് അഞ്ച് ഭാഷകളില്‍ ആയാണ് പുറത്തിറക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ടീസര്‍ തമിഴില്‍ ലോകേഷ് കനക രാജും ആര്യയും മലയാളത്തില്‍ പൃഥ്വിരാജും ഹിന്ദിയില്‍ ഹൃത്വിക് റോഷനും തെലുങ്കില്‍ നാനിയും കന്നഡയില്‍ രക്ഷിത് ഷെട്ടിയുമാണ് റിലീസ് ചെയ്തത്.

മാജിക് ഫ്രെയിംസ്, യു ജി എം പ്രോഡക്ഷന്‍ എന്നിവയുടെ ബാനറില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടോവിനോ ആദ്യമായി മൂന്നു വേഷങ്ങളില്‍ എത്തുന്ന സിനിമ കൂടിയാണ് ഇത്.മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ഒരു പിരിയോഡിക് എന്റര്‍ടെയ്‌നര്‍ ആണ് ഈ സിനിമ.തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷനും സാഹസികതയും കൊണ്ട് നിറഞ്ഞ ഈ സിനിമ ത്രീഡിയിലാണ് ഒരുക്കുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top