2023 ലെ വനിതാ ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ മിന്നും വിജയം നേടി ഇന്ത്യന്‍ ടീം. ജപ്പാനിലെ കാകാമിഗാരയില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ വെച്ചാണ് ഉസ്ബാകിസ്ഥാനെതിരെ എതിരില്ലാത്ത 22 ഗോളുകള്‍ നേടി ഇന്ത്യ നേട്ടം കൈവരിച്ചത്.
ഇന്ത്യക്ക് വേണ്ടി അന്നു ഡബിള്‍ ഹാട്രിക് നേടി.മുംതാസ് ഖാനും,ദീപികയും, വൈഷ്ണവി വിഠല്‍ ഫല്‍കെ,സുനെലിത ടോപ്പോ,ദീപിക സ്വരംഗ്,മഞ്ജു ചോര്‍സിയ,നീലം എന്നിവര്‍ ഇന്ത്യക്ക് വേണ്ടി ഗോളുകള്‍ നേടി.
കളി തുടങ്ങി ആറാം മിനിറ്റില്‍ തുടങ്ങീ ആറുപതാം മിനിറ്റ് വരെ ഇന്ത്യ ഗോളടി തുടര്‍ന്നു. ഇതോടെ പൂള്‍ എ യില്‍ ഇന്ത്യ ഒന്നാമതെത്തി.ജൂണ്‍ 4 ന് ഇന്ത്യന്‍ ടീം മലേഷ്യയോട് മത്സരിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




